


കൊച്ചി : പൊതുവേദിയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ പുകഴ്ത്തി കോൺഗ്രസ് എംപി ഹൈബി ഈഡൻ. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഹൈബി മന്ത്രിയെ വാനോളം പുകഴ്ത്തിയത്.
പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണ് ഗണേഷ്കുമാർ. കെഎസ്ആർടിസി എന്ന മുങ്ങാൻ പോയ കപ്പലിനെ അദ്ദേഹം കൃത്യമായി ശമ്പളം കൊടുക്കുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റിയെന്നും മന്ത്രി കെഎസ്ആർടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടെ എന്നും ഹൈബി ആശംസിച്ചു.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം നടക്കും നടക്കുമെന്ന് പറഞ്ഞിരുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായിരുന്നില്ല. നവീകരണത്തിന് 12 കോടി അനുവദിച്ചത് ഗണേഷ്കുമാർ എത്തിയ ശേഷമാണെന്നും അദ്ദേഹത്തോടെ നന്ദിയുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.