


മുംബൈ : നഗരസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ, മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലും ചുവടുറപ്പിച്ച് ബിജെപി – മഹായുതി സഖ്യം. ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലും കരുത്തുറ്റ ഭൂരിപക്ഷമാണ് ജനങ്ങൾ സഖ്യത്തിന് നൽകിയിരിക്കുന്നത്
നഗര-ഗ്രാമ വ്യത്യാസമില്ലാതെ മഹാരാഷ്ട്ര ഒട്ടാകെ മഹായുതി സഖ്യത്തെ നെഞ്ചേറ്റിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഉന്നതമായ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഒരു സർക്കാരിനെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഈ ഫലം തെളിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിൽ വിജയങ്ങൾക്ക് പിന്നാലെ ഗ്രാമീണ മേഖലയുടെ വികസനക്കുതിപ്പിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ജില്ലാ പരിഷത്ത് വിജയം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന നേട്ടങ്ങളും ‘സുശക്തമായ ഭരണം’ എന്ന കാഴ്ചപ്പാടും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സഖ്യം വിജയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.