

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ ഇഡിക്ക് പ്രതികളുടെ മൊഴി പകർപ്പ് നൽകാൻ എസ്ഐടി. സാക്ഷികളുടെ മൊഴിപകർപ്പും കൈമാറും. ഇഡി ഉദ്യോഗസ്ഥർ എസ്ഐടിയുമായി ചർച്ച നടത്തും. രേഖകൾ പരിശോധിച്ച് ആവശ്യമുള്ളവ കൈമാറും.
പ്രതികളുടെ മൊഴി പകര്‍പ്പുകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് ഇഡി കത്തയിച്ചിരുന്നു. വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യമാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.