ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിർദേശവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. എംപിമാർ അവരുടെ മണ്ഡലങ്ങളിലെ ബൂത്തുകൾ സന്ദർശിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രയത്നിക്കണം. ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന അനുകൂല ഘടകങ്ങൾ ഉണ്ടെന്നാണ് ബിജെപി വിലയിരുത്തൽ.
കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന സാഹചര്യമെന്നും ദേശീയ അധ്യക്ഷൻ ആദ്യമായി വിളിച്ചുചേർത്ത യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്നലെ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ ആദ്യമായി വിളിച്ചുചേർത്ത യോഗത്തിലാണ് സാഹചര്യങ്ങൾ അവലോകനം ചെയ്തത്.