

തിരുവനന്തപുരം : കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. 40% ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെടുന്നത്. 31% ആളുകൾ ഭരണം വളരെ മോശം എന്നാണ് പറയുന്നത്.
22% പേർ വി.ഡി സതീശന് പിന്തുണ നൽകുമ്പോൾ പിണറായി വിജയന് 18 % പിന്തുണയും സിപിഎം നേതാവ് കെ.കെ ശൈലജക്ക് 16% പിന്തുണയും ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5% പേരുടെ പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് 32%, എൽഡിഎഫ് 29%, ബിജെപി 19% വോട്ടും നേടുമെന്ന് സർവ്വേ ഫലത്തില്‍ പറയുന്നു.