

ന്യൂഡൽഹി : യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സയേദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മൂന്നാം തവണയാണ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിക്കുന്നത്. വ്യാപാരം, നിക്ഷേപം, പ്രതിരോധ വ്യവസായ സഹകരണം തുടങ്ങിയ മേഖലകളിലുള്ള സഹകരണം ചർച്ചാ വിഷയമാകുമെന്നാണ് വിലയിരുത്തൽ.