


തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപി കോർ കമ്മറ്റി. ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നും ഹിന്ദു വോട്ടുകൾ നഷ്ടമായെന്നുമാണ് വിലയിരുത്തൽ. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 1.3% മാത്രമെന്നും കോർ കമ്മറ്റി വിലയിരുത്തി.തിരുവനന്തപുരം കോര്പറേഷന് പിടിക്കാന്‍ കഴിഞ്ഞെങ്കിലും പന്തളം ഉള്‍പ്പെടെ കൈവിട്ട് പോകില്ലെന്ന് കരുതുന്ന പ്രധാപ്പെട്ട നഗരസഭകള്‍ എല്‍ഡിഎഫ് നേടുന്ന സാഹചര്യമുണ്ടായി. വോട്ടുകളുടെ കണക്കുകളിലും തിരിച്ചടിയുണ്ടായതായാണ് വിലയിരുത്തല്‍.