


പനാജി : ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവന്‍ ഗവര്‍ണര്‍. മുന്‍ വ്യോമായന മന്ത്രിയാണ് അശോക് ഗജപതി രാജു.
ഗോവയെ കൂടാതെ ഹരിയാനയിലും ലഡാക്കിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. അഷിം കുമാര്‍ ഗോഷാണ് ഹരിയാന ഗവര്‍ണര്‍, കവീന്ദര്‍ ഗുപ്തയാണ് ലഡാക്ക് ലഫ്റ്റന്റ് ഗവര്‍ണര്‍. പിഎസ് ശ്രീധരന്‍പിള്ളക്ക് പുതിയ ചുമതലയില്ല.