അഹമ്മദാബാദ് : അഹമ്മാദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്താലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. ഗാന്ധിനഗറിലാണ് യോഗം. വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവര്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ദുരന്തഭൂമി മോദി സന്ദര്‍ശിച്ചിരുന്നു. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. അപകടത്തിൽ 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ ഉൾപ്പെടെ വിമാനയാത്രക്കാർ അല്ലാത്ത 24 പേരും അപകടത്തിൽ മരിച്ചു.