തിരുവനന്തപുരം : തീപിടിത്തമുണ്ടായ വാൻഹായ് കപ്പലിൽ തീയണയ്ക്കാനാകാത്തത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് (ഡിജിഒഎസ്). കപ്പലിന് സമീപം ഹൈഡ്രോകാർബൺ നീരാവിയുടെ സാന്നിദ്യം ഉണ്ട്. ഇന്ധന ടാങ്കുകൾക്ക് ചുറ്റുമുള്ള താപ പ്രവർത്തനം തുടരുന്നതിന് തെളിവാണിത്. താപ വർദ്ധന ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുമെന്നും കപ്പൽ കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റേണ്ടത് അനിവാര്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംങ് മുന്നറിയിപ്പ് നൽകി.