


തൃശൂര്‍ : ഭാരതാംബ ചിത്രവിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് സിപിഐ. തൃശൂരില്‍ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ദേശീയപാത ഉയര്‍ത്തി, വൃക്ഷത്തൈ നട്ടു. രാജ്ഭവനില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
അതേസമയം ഭാരതാംബ ചിത്രവിവാദത്തില്‍ കൃഷിമന്ത്രി പി.പ്രസാദിന്റെ ആലപ്പുഴ ചാരുമൂട്ടിലെ വീടിന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തിയാണ് പ്രതിഷേധം.
ഇതിനിടെ സിപിഐഎം, സിപിഐ പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇരുകൂട്ടരും പ്രദേശത്ത് സംഘടിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.