ന്യൂഡല്‍ഹി : ഐഐടികളിലും മറ്റു പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ). അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. ഡല്‍ഹി മേഖലയിലെ രജിത് ഗുപ്തയ്ക്കാണ് ഒന്നാം റാങ്ക്.
മെയ് 18 ന് നടന്ന ജെഇഇ (അഡ്വാന്‍സ്ഡ്) പേപ്പറിന്റെ ഒന്ന്, രണ്ട് ഭാഗങ്ങളില്‍ ആകെ പരീക്ഷ എഴുതിയ 1,80,422 പേരില്‍ 54378 പേര് യോഗ്യത നേടി. യോഗ്യത നേടിയവരില്‍ 9404 പേര് വനിതകളാണെന്നും അധികൃതര്‍ അറിയിച്ചു.
‘കോമണ്‍ റാങ്ക് ലിസ്റ്റില്‍ (സിആര്‍എല്‍) ഒന്നാം സ്ഥാനം ഐഐടി ഡല്‍ഹി മേഖലയിലെ രജിത് ഗുപ്തയ്ക്കാണ്. 360 ല്‍ 332 മാര്‍ക്ക് രജിത് നേടി. വനിതകളില്‍ സിആര്‍എല്‍ 16 നേടിയ ഐഐടി ഖരഗ്പൂര്‍ മേഖലയിലെ ദേവ്ദത്ത മാജിക്കാണ് ഒന്നാം റാങ്ക്. 360 ല്‍ 312 മാര്‍ക്കാണ് ദേവ്ദത്ത നേടിയത്.