മുംബൈ : വിമാനത്താവളങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിയുള്ളവര്‍ക്കും വീല്‍ ചെയറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കാത്തതില്‍ ബോംബെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു.
യാത്രക്കാരുടെ ദുരിതം ഒഴിവാക്കാന്‍ വീല്‍ ചെയറുകള്‍ പോലുള്ള സൗകര്യങ്ങള്‍ കൃത്യസമയത്ത് ലഭ്യമാകണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പറഞ്ഞു.
എല്ലാ സൗകര്യങ്ങളും ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) വിമാനക്കമ്പനികളും സ്വമേധയാ ഉറപ്പാക്കണം.
”മനുഷ്യജീവനുകളെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ആരും കഷ്ടപ്പെടരുത്. ഇക്കാര്യത്തില്‍ എല്ലാ വിമാനക്കമ്പനികളും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം”, കോടതി ആവശ്യപ്പെട്ടു.
ബുക്കിങ് കൂടിയതിനാലാണ് ഹര്‍ജിക്കാര്‍ക്ക് വീല്‍ ചെയര്‍ നല്‍കാതിരുന്നതെന്ന ഡിജിസിഎയുടെ മറുപടിയെയും കോടതി വിമര്‍ശിച്ചു.