ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. മാനനഷ്ട കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജിയിൽ കോടതി ഝാർഖണ്ഡ് സർക്കാരിന് നോട്ടീസും നൽകിയിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഝാർഖണ്ഡിൽ വച്ചാണ് രാഹുൽ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്.
കൊലപാതകിക്ക് ബിജെപി പ്രസിഡന്റാകാൻ സാധിക്കുമെന്നും, കോൺഗ്രസിൽ അതു സാധിക്കില്ലെന്നും രാഹുൽ ഗാന്ധി ഡൽഹിയിൽ പ്രസംഗിച്ചു എന്നാരോപിച്ച് നവീൻ ഝാ എന്ന ബിജെപി പ്രവർത്തകനാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് രാഹുൽ നടത്തിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.