മലപ്പുറം : റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്. കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയെന്നാണ് കേസ്. റിപ്പോർട്ടർ ചാനലിൻ്റെ കൺസൽട്ടിങ്ങ് എഡിറ്റർ അരുൺ കുമാറാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കേസിൽ ആകെ 3 പ്രതികളാണ് ഉള്ളത്.
ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തത്. നേരത്തെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.