കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ പാകിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര് കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ലാമന്‍ ഉള്‍പ്പെടെ ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരുമെന്നാണ് വിവരം.
ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. വ്യോമാക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് താലിബാന് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. പാകിസ്ഥാന് വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്തുള്ള താലിബാന് ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
തങ്ങളുടെ ഭൂമിയും പരമാധികാരവും സംരക്ഷിക്കുകയെന്നത് തങ്ങളുടെ നിയമപരമായ അവകാശമാണെന്ന് താലിബാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമക്രമണത്തിന് പിന്നാലെ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി.