തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽ ഡി എഫ്. ഈ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ഇടതുപക്ഷം.
ഇതിൻ്റെ ഭാഗമായി ഡിസംബർ 5ന് കേരളമൊട്ടാകെ സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്ഭവന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുന്നതായിരിക്കും.
കേന്ദ്രസർക്കാർ ഉരുൾപൊട്ടൽ ദുരന്തബാധിതരോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മേപ്പടിയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ മനുഷ്യച്ചങ്ങല തീർക്കും. ഡിസംബർ 2നാണിത്.