തൃശൂർ : ഗുരുവായൂർ ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ നീട്ടി. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെ ദർശനസമയം ഒരു മണിക്കൂർ നീട്ടും.
വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും. നിലവിൽ നാലരയ്ക്കാണ് നട തുറക്കുന്നത് .
ശബരിമല തീർഥാടകരുടെ സൗകര്യാർഥമാണ് തീരുമാനം. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കും. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കുന്നതിനാണ് ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗ തീരുമാനം.