പാലക്കാട് : കള്ളപ്പണ ആരോപണത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരേ എസ്എഫ്ഐ. ആരോപണം ശക്തമാകുന്നതിനിടെ ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ എസ്എഫ്ഐ ഫ്ലക്സ് ബാനർ സ്ഥാപിച്ചു.
എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട് എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്.
15 ഓളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെ എത്തിയാണ് ബാനർ സ്ഥാപിച്ചത്. കോൺഗ്രസ് നേതാക്കൾ പാലക്കാട്ട് ഹോട്ടലിൽ നീല ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങൾ സിപിഐഎം പുറത്തുവിട്ടതിന് പിന്നാലെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.