പാലക്കാട് : പാലക്കാട് ഹോട്ടലിൽ ഇലക്ഷൻ സ്ക്വാഡിന്റെ റെയ്ഡ്. പണം സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. പൊലീസ് എത്തുമ്പോൾ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജ്യോതി കുമാർ ചാമക്കാല എന്നിവർ ഉണ്ടായിരുന്നു. അവർ രക്ഷപ്പെടുകയായിരുന്നു എന്ന് ഇടത് നേതാക്കളുടെ ആക്ഷേപം.
ഹോട്ടലിന് പിറകിൽ കോണി ചാരിയ നിലയിലാണ്. 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ബിന്ദു കൃഷ്ണ, ഷാനി മോൾ ഉസ്മാൻ എന്നിവരുടെ മുറികളിലാണ് ആദ്യം പരിശോധന നടത്തിയത്.