പാരീസ് : യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ ബെൽജിയത്തിനെ വീഴ്ത്തി ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം.
കോലോ മുവാനിയാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 35-ാം മിനിറ്റിലും 62-ാം മിനിറ്റിലുമാണ് താരം ഗോൾ നേടിയത്.
ലൂയിസ് ഒപെൻഡയാണ് ബെൽജിയത്തിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്താണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ പ്രാഥമിക റൗണ്ടിൽ ഫ്രാൻസിന് ഒൻപത് പോയിന്റായി. ലീഗ് എയിലെ ഗ്രൂപ്പ് രണ്ടിൽ നിലവിൽ രണ്ടാമതാണ് ഫ്രാൻസ്. 10 പോയിന്റുള്ള ഇറ്റലിയാണ് ഒന്നാമത്.