കോട്ടയം: ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പി.വി.അന്‍വർ എംഎൽഎയ്ക്കെതിരേ കേസെടുത്തു. കോട്ടയം കറുകച്ചാല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിനും ഇത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്. കോട്ടയം നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ ഡിജിപിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്. ഇയാള്‍ കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്കി. അൻവറിന്റെ വെളിപ്പെടുത്തലുകൾ മറ്റുള്ളവരുടെ സ്വകാര്യതാ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.