തൃശൂർ : മരത്താക്കരയിൽ ഫർണിച്ചർ കട തീപിടിച്ച് കത്തി നശിച്ചു. പുലർച്ചെ നാലിനാണ് അപകടമുണ്ടായത്. ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
രണ്ട് മണിക്കൂറിലേറെ സമയത്തെ ശ്രമത്തിനൊടുവിലാണ് അപകടസ്ഥിതി നിയന്ത്രിച്ചത്. അപകടകാരണം വ്യക്തമല്ല. എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്നും അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.