തൃശൂർ: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിൽനിന്ന് 20 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി ധന്യ മോഹൻ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയെന്ന് പൊലീസ്. രണ്ട് കോടി രൂപയുടെ റമ്മി ഇടപാടുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണംകൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് ആദായ നികുതി വകുപ്പ് ഇവര്‍ക്ക് നോട്ടീസും നല്‍കിയിരുന്നു.
അഞ്ച് വര്‍ഷം കൊണ്ടാണ് ധന്യ തട്ടിപ്പ് നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് കേസിന്റെ അന്വേഷണചുമതല.18 വര്‍ഷമായി വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നു ധന്യ. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു, നിലവിൽ ഇവർ ഒളിവിലാണ്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.