തൃശൂർ : ഡിസിസി ഓഫീസിന് മുന്നിലെ പോസ്റ്റർ യുദ്ധം അവസാനിക്കുന്നില്ല. ചൊവ്വാഴ്ച രാവിലെ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ടി എൻ പ്രതാപനെതിരെ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടി എൻ പ്രതാപൻ കോൺഗ്രസിന്റെ ശാപമെന്നും ആർഎസ്എസ് സംഘപരിവാർ ഏജന്റ് പ്രതാപനെ കോൺഗ്രസിൽ നിന്ന് ഒറ്റപ്പെടുത്തുക, പുറത്താക്കുക എന്നുമാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. മണലൂർ ലോക്സഭാ സീറ്റ് കണ്ട് പനിക്കണ്ട പ്രതാപാ എന്ന താക്കീതും പോസ്റ്ററുകളിലുണ്ട്. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഗൾഫ് ടൂർ നടത്തിയ പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക എന്ന ആവശ്യവും പോസ്റ്ററിലുണ്ട്. ഡിസിസിയിലെ പ്രശ്നങ്ങളിൽ കെപിസിസി മൂന്നംഗ സമിതിയുടെ തെളിവെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.