തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വേനൽമഴ കൂടുതൽ സജീവമാകും. 14 വരെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വൈകിട്ടാണ് ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുക. മൂന്ന് ദിവസത്തേക്ക് തെക്കൻ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മഴയൊടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്നും 13നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്. വേനൽമഴ ലഭിച്ച ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി വരെ താപനിലയിൽ കുറവുവന്നിട്ടുണ്ട്.