ബംഗളൂരു : ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ഇതോടെ ബംഗളൂർ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി.
സ്കോർ: ഗുജറാത്ത് 147/10(19.3) ബംഗളൂർ 152/6(13.4). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.3 ഓവറിൽ 147 റൺസിന് എല്ലാവരും പുറത്തായി. 24 പന്തിൽ 37 റൺസ് നേടിയ ഷാറുഖ് ഖാനാണു ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ. ഡേവിഡ് മില്ലർ (20 പന്തിൽ 30) റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു.
ബംഗളൂരുവിനായി മുഹമ്മദ് സിറാജ്, യാഷ് ദയാൽ, വൈശാഖ് വിജയ്കുമാർ എന്നിവർ രണ്ടും കരൺ ശർമ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ആർസിബിക്കായി 23 പന്തിൽ 64 റൺസ് നേടിയ ഹാഫ് ഡുപ്ലെസിയും , 27 പന്തിൽ 42 റൺസ് നേടിയ വിരാട് കോഹ്ലിയും മികച്ചപ്രകടനം പുറത്തെടുത്തു. ഗുജറാത്തിനായി ജോഷ് ലിറ്റിൽ നാലും നൂർ അഹമ്മദ് രണ്ടും വിക്കറ്റ് നേടി.
നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ആർസിബി താരം മുഹമ്മദ് സിറാജിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.