20 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയ ജോഡികൾ ഒരുമിക്കുന്നുവെന്ന അസുലഭ നിമിഷത്തിനാണ് തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂർ ഇന്ന് വേദിയായത്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള മോഹൻലാൽ-ശോഭന താര ജോടി ഒത്തുചേര്‍ന്നത്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് ഈ ചിത്രം നിര്‍മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങില്‍ സംവിധായകന് തരുണ്‍ മൂര്‍ത്തിയുടെ പിതാവ് മധുമൂര്‍ത്തി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നല്കി. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഷണ്മുഖം ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ്. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതം നര്‍മ്മത്തിലൂടെയും ഹൃദയസ്പര്‍ശിയുമായ രംഗങ്ങളിലൂടെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു നില്ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.