പ്രശസ്ത സംഗീതജ്ഞന് കെ ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്ന് ശാസ്ത്രീയ സംഗീത രംഗത്തും ഭക്തിഗാന രംഗത്തും സിനിമ ഗാനരംഗത്തും ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 2019-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 1991-ൽ സംഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൊതു ദർശനവും സംസ്കാരവും നാളെ കൊച്ചിയിൽ നടക്കും.