തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തൃശൂരില്‍ നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇരിങ്ങാലക്കുടയിലാണ് ആദ്യ പരിപാടി, പിന്നാലെ തൃശൂരിലും ചാവക്കാടും നടക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. കരുവന്നൂർ ബാങ്ക് ഉൾപ്പെടുന്ന ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ എത്തുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയും ഇഡി റഡാറിൽ നിൽക്കുന്നതിൽ അടക്കം മുഖ്യമന്ത്രി എന്ത് പറയുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇടതു മുന്നണി പ്രചാരണത്തിനായി സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും ഇന്ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് അഞ്ച് മണിക്ക് പന്ന്യന്‍ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കണ്ണൂരിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.