ഹൈദരാബാദ്: ഐപിഎല്ലിൽ ചെന്നൈയ്ക്ക് സീസണിലെ തുടർച്ചയായ രണ്ടാം തോൽവി. ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ചെന്നൈയുടെ 165 റൺസ് 11 പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. 12 പന്തിൽ 37 റൺസെടുത്ത അഭിഷേക് ശർമയാണ് കളിയിലെ താരം. എയ്ഡൻ മാർക്രം 50 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 45 റൺസെടുത്ത ശിവം ദുബെയുടെയും 35 റൺസെടുത്ത അജിങ്ക്യ രഹാനെയുടെയും മികവിലാണ് അഞ്ച് വിക്കറ്റിന് 165 റൺസിലെത്തിയത്. രവീന്ദ്ര ജഡേജ 31 റൺസെടുത്തു. ഹൈദരാബാദിന്റെ കണിശതയാർന്ന ബൗളിംഗാണ് വലിയ സ്കോർ നേടുന്നതിൽ നിന്ന് ചെന്നെയെ തടഞ്ഞത്. അവസാന ഓവറുകളിൽ കൂടുതൽ റൺസ് കണ്ടെത്താൻ ചെന്നൈയ്ക്ക് കഴിഞ്ഞതുമില്ല. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ ഒരിക്കൽ കൂടി നിരാശപ്പെടുത്തുകയും ചെയ്തു.