പട്ന: മുസാഫർപൂരിൽ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ് പാർട്ടിയില്‍നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാർട്ടി വിട്ടത്. പാർട്ടിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് രാജി പ്രഖ്യാപന വേളയിൽ നിഷാദ് പറഞ്ഞു.
‘ബഹുമാനപ്പെട്ട @JPNadda ജീ, @BJP4ഇന്ത്യ, വഞ്ചനയിൽ ഞെട്ടി, പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ രാജി വയ്ക്കുന്നു’, നിഷാദ് എക്സിൽ കുറിച്ചു. രാജിക്ക് മുമ്പ് തൻ്റെ എക്സ് അക്കൗണ്ടിൽ നിന്ന് ‘മോദി കാ പരിവാർ’ ടാഗ് നീക്കം ചെയ്യുകയും ചെയ്തു. മുസഫര്‍പുറിൽ 2014 ൽ മത്സരിച്ച അജയ് നിഷാദ്, സംസ്ഥാനത്തെ ഇപ്പോഴത്തെ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങിനെയാണ് പരാജയപ്പെടുത്തിയത്. അന്ന് രണ്ട് ലക്ഷം വോട്ട് ഭൂരിപക്ഷത്തിലായിരുന്നു വിജയം. പിന്നീട് 2019 ൽ വീണ്ടും മത്സരിച്ച അദ്ദേഹം തന്റെ ജനപിന്തുണ കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,09,988 വോട്ട് ഭൂരിപക്ഷത്തിൽ വിജയം നേടി. എന്നാൽ പാര്‍ട്ടി ഇക്കുറി സീറ്റ് നിഷേധിക്കുമെന്നോ താൻ കൂറ്റൻ ലീഡിൽ പരാജയപ്പെടുത്തിയയാളെ പാര്‍ട്ടി സ്ഥാനാര്ത്ഥിയാക്കുമെന്നോ അജയ് നിഷാദ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രാജി പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.