പത്തനംതിട്ട: തെരഞ്ഞടുപ്പ് ചട്ടലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ കളക്ടറുടെ താക്കീത്. ഐസക്ക്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് കളക്ടര്‍ കണ്ടെത്തി. ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടർ ഐസക്കിന് നിര്‍ദേശം നല്കി.
സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന് കാട്ടിയാണ് ഐസക്കിനെതിരേ യുഡിഎഫ് പരാതി നല്‍കിയത്. പന്തളം തെക്കേക്കരയില്‍ നടന്ന കുടുംബശ്രീ പരിപാടിയില്‍ പങ്കെടുത്ത ഐസക്ക് ഇവര്‍ക്ക് വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നായിരുന്നു പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരാതിക്കാര്‍ കൈമാറിയിരുന്നു.