കോട്ടയം: ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് രണ്ടിടങ്ങളിൽ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ റബ്ബർ ബോർഡ് അംഗവും എസ്.എൻ.ഡി.പി നേതാവുമായ കെ. എ. ഉണ്ണികൃഷ്ണന് ആണ് സ്ഥാനാര്‍ഥി. മാവേലിക്കരയിൽ ബൈജു കലാശാല മത്സരിക്കും. ഇടുക്കി, കോട്ടയം സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും.