ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി എ.ഐ.സി.സി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നൽകിയിട്ടുള്ളത്. നിലവിൽ യു.ഡി.എഫ് കൺവീനറാണ് എം.എം. ഹസൻ. നേരത്തെ കെ. സുധാകരൻ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പദവിയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ, കണ്ണൂരിൽ കെ. സുധാകരൻ തന്നെ മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിക്കുകയായിരുന്നു.