കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്സണും ഇയാളുടെ ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ജെയ്സന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുതന്നെ കട്ടിലില്‍ രക്തം വാര്‍ന്ന നിലയിലാണ് മറ്റ് നാല് പേരുടെയും മൃതദേഹം ഉണ്ടായിരുന്നത്.
ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ജെയ്സണ്‍ തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്രൂരതയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. പൂവരണിയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. റബര്‍ ഫാക്ടറിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ജെയ്സണ്‍.