വയനാട്: സിദ്ധാര്‍ഥിന്റെ ദുരൂഹമരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്റിനറി സര്‍വകലാശാല കാമ്പസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് ലാത്തിയും ഗ്രനേഡും പ്രയോഗിച്ചു. പ്രവേശനകവാടത്തില്വച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പിന്നീട് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ പൊലീ സിന് നേരേ കല്ലും വടികളും എറിഞ്ഞതോടെ പൊലീസ് പല തവണ ഗ്രനേഡ് പ്രയോഗിച്ചു. ലാത്തി ചാര്‍ജില്‍ കെഎസ്യു സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിലേക്ക് മാറ്റാന്‍ പൊലീസ് തയാറായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.സ്ഥലത്ത് ഇപ്പോഴും സംഘാര്‍ഷാവസ്ഥ തുടരുകയാണ്. പ്രവര്‍ത്തകര്‍ പൊലീ സിനെതിരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.