തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി.16 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. കോൺഗ്രസ് സീറ്റ് ചർച്ചകൾ ഉടൻ തീരും. വ്യാഴാഴ്ച സ്ക്രീനിംഗ് കമ്മിറ്റി ചേരുമെന്നും മാർച്ച് ആദ്യം സ്ഥാനാർഥിപ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് രണ്ടിടത്തും ആർഎസ്പി, കേരള കോൺഗ്രസ് എന്നിവർ ഓരോ സീറ്റിലും മത്സരിക്കും. മലപ്പുറത്തും പൊന്നാനിയിലും ലീഗ് തന്നെ മത്സരിക്കും. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചതായും സതീശൻ പറഞ്ഞു. അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നല്‍കും. അതിനു അടുത്ത് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല. രാജ്യസഭാ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചതായും വി.ഡി. സതീശൻ വ്യക്തമാക്കി.