കൊച്ചി : പോപ്പുലർ ഫ്രണ്ട് കേസിൽ എൻഐഎ തിരഞ്ഞ ഒരാൾ കണ്ണൂരിൽ പിടിയിൽ. ജാഫർ ഭീമന്റവിടയാണ് പിടിയിലായത്. ഇയാളെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
ഇയാൾ പിഎഫ്ഐയുടെ ആയുധ പരിശീലകനാണെന്നു എൻഐഎ പറയുന്നു. ദീർഘ നാളായി ജാഫർ ഒളിവിലായിരുന്നു. കേസിൽ 59ാം പ്രതിയാണ്.
2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ജാഫർ തീവ്ര സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നുവെന്നു എൻഐഎ വ്യക്തമാക്കി.