ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ.രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന സമിതി സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണം. പുതിയ ഡാം സുരക്ഷ നിയമം അനുസരിച്ച് സുരക്ഷ പരിശോധന നടത്താൻ അവകാശം തമിഴ്നാടിനാണെന്നുമാണ് അവകാശവാദം.
സുരക്ഷ ക്രമീകരണങ്ങൾക്ക് നടപ്പാക്കുന്നതിന് ആവശ്യമായ അനുവാദം കേരളം നൽകുന്നില്ല. ഇതിന് കേരളം തടസം നിലനിൽക്കുന്നുവെന്നും തമിഴ്നാട് ചൂണ്ടിക്കാണിക്കുന്നു.നിയമം അനുസരിച്ച് 2026 നകം പരിശോധന നടത്തിയാൽ മതി. ഡാമുമായി ബന്ധപ്പെട്ട മറ്റു നടപടികൾ പൂർത്തിയാക്കാൻ കേരളം അനുവാദം തരുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആരോപണം.