കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂർ, മൈസുരു, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. അലയൻസ് എയറാണ് ഈ മാസം അവസാനത്തോടെ സർവീസുകൾ ആരംഭിക്കുന്നത്.
സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളിലേക്കും വിമാന കണക്ടിവിറ്റി വർധിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രയത്നങ്ങൾക്ക് ബലം പകർന്നാണ് സിയാൽ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ നെടുമ്പാശ്ശേരിയിൽ നിന്നു അലയൻസ് എയർ അഗത്തി, സേലം, ബംഗളൂരു റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. മൈസൂരു വഴിയാണ് തിരുപ്പതിയിലേക്കുള്ള സർവീസ്.