ഭോപ്പാല്‍ : അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ വിട്ടു നിന്ന കോഹ് ലി ടീമിലെത്തി. കോഹ് ലി
എത്തുന്നതോടെ ആദ്യ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മയ്ക്ക് അവസരം നഷ്ടമായേക്കും.
അഫ്ഗാനിസ്ഥാന് (പ്ലേയിംഗ് ഇലവന്): റഹ്മാനുള്ള ഗുര്‍ബാസ് (ഡബ്ല്യു), ഇബ്രാഹിം
സാദ്രാന്‍(സി), അസ്മതുല്ല ഒമര്‍സായി, മുഹമ്മദ് നബി, നജീബുള്ള സാദ്രാന്‍, കരീം ജനത്, ഗുല്‍ബാദിന്‍ നായിബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍-ഉള്-ജീബ് ഉര്‍മാന്‍
ഇന്ത്യ (പ്ലേയിംഗ് ഇലവന്): രോഹിത് ശര്‍മ (സി), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശിവം ഡുബെ, ജിതേഷ് ശര്‍മ (ഡബ്ല്യു), റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍
പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഫ്ഗാന് ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. അടുത്ത ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ആദ്യ മത്സരത്തില്‍ ഓള്‍റൗണ്ട് മികവേടെയാണ് ഇന്ത്യ ജയിച്ചുകയറിയത്.