വാഷിങ്ടണ്‍ : ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് അമേരിക്ക. ആയിരക്കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും അമേരിക്ക ആശങ്ക രേഖപ്പെടുത്തി.
രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നത് നിരാശപ്പെടുത്തുന്നു എന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ബംഗ്ലാ ജനതയുടെ ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവയെ മാനിക്കുന്നുവെന്നും യുഎസ് അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് വിജയിച്ചു. പ്രധാനമന്ത്രി ഷേഖ് ഹസീന അഞ്ചാം വട്ടവും അധികാരത്തിലേറി. പ്രധാനപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.