മുർഷിദാബാദ്: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു. മുര്‍ഷിദാബാദിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സത്യന് ചൗധരിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പശ്ചിമ ബംഗാളിലെ ബഹരംപൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് നേതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ബൈക്കിലെത്തിയ അജ്ഞാത സംഘം ക്ലോസ് റേഞ്ചില്‍ വെടിവെക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മുമ്പ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ അടുപ്പക്കാരനായ സത്യന് ചൗധരി പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.