തിരുവനന്തപുരം: സർക്കാരുമായുള്ള പോരിനിടെ ജിഎസ്ടി നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. ഒരാഴ്ച മുമ്പാണ് സർക്കാർ ഓർഡിനൻസ് രാജ്ഭവന് കൈമാറിയത്.അതേസമയം, വിവാദമായ ലോകയുക്ത ബിൽ, സർവകലാശാല നിയമ ഭേദഗതി ബിൽ, ചാൻസലർ ബിൽ, സഹകരണ നിയമഭേദഗതി ബിൽ, സെര്‍ച്ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ എന്നീ ബില്ലുകൾ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. ഈ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.