തിരുവനന്തപുരം : കള്ളക്കടത്തുകാരുടെ കേന്ദ്രം പ്രധാനമന്ത്രിയുടെ ഓഫീസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കള്ളക്കടത്തുകാരെ പിടിക്കേണ്ടത് കേന്ദ്രസര്‍ക്കാരായിരുന്നു. അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികള്‍ എന്തേ കളളക്കടത്തുകാരെ പിടിക്കാതിരുന്നതെന്നും എംവി ഗോവിന്ദന് ചോദിച്ചു. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്ക്കും അറിയാമെന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ അല്ല കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് തൊടാന്‍ ആവില്ല. കളവ് പറയുക എന്നതാണ് ബിജെപിയുടെ മുഖമുദ്ര. ശോഭനയെ ബിജെപി യുടെ അറയില്‍ ആക്കാന്‍ ഉദേശിക്കുന്നില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അമിത് ഷാ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പദയാത്ര നടത്തി. എന്നിട്ട് എന്ത് സംഭവിച്ചു. തൃശ്ശൂരിന്റെ കാര്യവും അങ്ങനെയായിരിക്കുമെന്നും കേരളത്തില്‍ ഒരു സീറ്റുലും ബിജെപി ജയിക്കില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.