തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ കുടുങ്ങി. ഒരാളെ ഫയര്‍ഫോഴ്സ് എത്തി പുറത്തെടുത്തു. ഇയാളുടെ നില ഗുരുതരമാണ്. ഇതരസംസ്ഥാന തൊഴിലാളിയായ മറ്റേയാളെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.ഇന്ന് രാവിലെയാണ് അപകടം.
മടത്തുനടയിൽ ഇന്നു രാവിലെയാണു സംഭവം. ശ്രീകാര്യത്ത് സീവേജ് ലൈൻ നിർമാണത്തിനിടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ടുപേരെ ആദ്യം മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. ഇതിൽ തിരുവനന്തപുരം പോത്തൻകോട് അയിരൂപ്പാറ സ്വദേശി വിനയനെ രക്ഷിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഴിയെടുക്കുന്നതിനിടെ പത്തടി താഴ്ചയില്‍ തൊഴിലാളികള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. സംഭവം പുറത്തറിയാന്‍ ഏറെ സമയമെടുത്തെന്നാണ് സൂചന.