തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടന ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ എൽഡിഎഫ് യോഗം ഇന്ന് ചേരും. മുൻ ധാരണപ്രകാരം മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി പകരം കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും.
മുന്നണിയിൽ ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാര്‍ട്ടികൾ തമ്മിലുള്ള ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളിൽ മാറ്റം ഉണ്ടാവുക.സത്യപ്രതിജ്ഞാ തീയതിയിലും ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.
മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്പോൾ മന്ത്രിമാർ മാറണമെന്നായിരുന്നു ധാരണയെങ്കിലും നവ കേരള സദസുമൂലം പുനഃസംഘടന നീണ്ടുപോകുകയായിരുന്നു.