കണ്ണൂര്: നവ കേരള സദസിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ലഭിച്ച പരാതികളിൽ തീർപ്പാക്കിയത് 4827 എണ്ണം. ജില്ലയിൽ നിന്ന് ആകെ ലഭിച്ചത് 28803 പരാതികളാണെന്നും തീർപ്പാക്കാനുള്ള പരാതികൾ ഉടൻ തീർപ്പാക്കുമെന്നും അധികൃതർ പറഞ്ഞു.സഹകരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ പരാതികൾ പരിഹരിച്ചത്.
നവകേരള സദസിൽ കിട്ടിയ പരാതികളിൽ ജില്ലാ തലത്തിൽ തീർക്കേണ്ടവ നാലാഴ്ചക്കുള്ളിൽ തീർക്കുമെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞത്.കണ്ണൂരിൽ നാലാഴ്ച തികഞ്ഞെങ്കിലും 23976 നിവേദനങ്ങളിൽ തീരുമാനമായില്ല. 9090 പരാതികൾ കിട്ടിയ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഇതുവരെ തീർപ്പായത് 1202 എണ്ണം മാത്രമാണ്. സഹകരണ വകുപ്പിൽ 1619 പരാതികൾക്ക് പരിഹാരം കണ്ടു.