തിരുവനന്തപുരം : സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് താൻ ഉദേശിച്ചതെന്നും സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തന്റെ ശൈലിയല്ലെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
സെനറ്റ് നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും തന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.